ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡിസംബർ 12ന് ഇടുക്കി ജില്ലയിലെ വാർഡുകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉടുമ്പൻ ചോല പഞ്ചായത്തിലെ വാർഡ് 10, കരിങ്കുന്നം പഞ്ചായത്തിലെ വാർഡ് 7 വാർഡുകളിലാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്.
ഈ വാർഡുകളിൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേദിവസം പോളിംഗ് ബൂത്തുകൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
ഡിസംബർ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 10ന് വൈകിട്ട് 6 മണി മുതൽ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന്റെ പിറ്റേന്ന് വരെ എല്ലാ മദ്യ ഷോപ്പുകളും ബീവറേജസ് മദ്യ വില്പനശാലകളും അടച്ചിടണമെന്നും ഡ്രൈ ഡേ ആചരിക്കണം എന്നും കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക