ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മത്സരം ഇന്ന് നടക്കും. ഡർബനിലെ കിംഗ്സ്മീഡിലാണ് മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. സ്വന്തം തട്ടകത്തിൽ ഓസ്ട്രേലിയക്കെതിരെ ടി ട്വന്റി പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ടി 20 യുടെ അഞ്ചുമത്സരങ്ങളുള്ള പരമ്പരയിൽ ഓസ്ട്രേലിയക്കെതിരായി 4-1ന് വിജയം കരസ്ഥമാക്കിയിരുന്നു. തുടർച്ചയായ രണ്ടാം പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങുന്നത്.
സ്ഥിരം സാന്നിധ്യമായ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്,ശുഭ് മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരെല്ലാം ടീമിൽ ഉണ്ട്. ഗില്ലിന്റെ തിരിച്ചുവരവ് ഋതുരാജ് ഗെയ്ക് വാദിന്റെ സ്ഥാനം നഷ്ടമാക്കും. പേസ് ബോളിംഗിൽ അർഷ് ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക്ക് ചാഹർ എന്നിവരെയും ഇന്ത്യയ്ക്ക് പരീക്ഷിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക