കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകരാണ് നിങ്ങളെങ്കിൽ ഈ അവസരം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. വിവിധ വിഷയങ്ങളിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം.
കോഴിക്കോട് ജില്ലയിലെ വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന കർഷക പരിശീലന കേന്ദ്രത്തിൽ വച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചെറുധാന്യ കൃഷി രീതിയും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണവും, തേനീച്ച വളർത്തൽ, കൂൺകൃഷി എന്നീ വിഷയങ്ങളിൽ ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർക്ക് 2023 ഡിസംബർ 15ന് മുൻപ് രജിസ്റ്റർ ചെയ്യാവുന്നതാണ്. രാവിലെ 10 മണി മുതൽ 5 മണിവരെ സംഘടിപ്പിച്ചിരിക്കുന്ന പരിശീലന പരിപാടിയിൽ ഈ കേന്ദ്രത്തിൽ നിന്ന് മുൻപ് പരിശീലനം ലഭിച്ചവർക്ക് റജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നതല്ല. രജിസ്റ്റർ ചെയ്യുന്നതിനായി 0495-2373582 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആദ്യം വിളിച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക