ആലപ്പുഴ: ആഴക്കടലിലെ അപൂർവ കാഴ്ചകളുമായി ഈ മാസം 15 മുതൽ ജനുവരി 15വരെ ആലപ്പുഴ ബീച്ചിൽ നടക്കും.
മറൈൻവേൾഡ് ഒരുക്കുന്ന ഡബിൾ ഡെക്കർ ആക്രലിക്ക് അണ്ടർ വാട്ടർ ടണൽ അക്വേറിയം നടി മംമ്ത മോഹൻദാസ് ഉദ്ഘാടനം ചെയ്യും.
കടലിലെ ഏറ്റവും ചെറിയ മത്സ്യം മുതൽ മനുഷ്യനോളം വലുപ്പമുള്ള മത്സ്യങ്ങളുടെ വരെ അപൂർവ കാഴ്ചകൾ കാണാം.
ആഴക്കടലിലെ ചെകുത്താൻ എന്ന അറിയപ്പെടുന്ന ആംഗ്ലർ ഫിഷ് പ്രവേശനകവാടത്തിൽ സ്വീകരിക്കും. അതിന്റെ വായിലൂടെ കയറി 200 അടി നീളത്തിൽ ചില്ല് തുരങ്കത്തിലൂടെയാണ് സഞ്ചാരം.
മുതിർന്നവർക്കും കുട്ടികൾക്കുമായി ഹൈടെക് അമ്യൂസ്മെന്റ് റൈഡുകളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തുണിത്തരങ്ങളുടെ സ്റ്റാളുകളും ഫുഡ്കോർട്ടുമുണ്ട്.
അവധിദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10വരെയും മറ്റുദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക