വിശ്വാസത്തിന്റെ ഭാഗമായി പലരും ചരടുകൾ ധരിക്കാറുണ്ട്. പല നിറത്തിലുള്ള ചരടുകൾ കൈയിലും കഴുത്തിലും കാലിലും അരയിലും ധരിക്കാറുണ്ട്. ചരട് ധരിക്കുന്നതിന്റെ ഗുണങ്ങൾ ജ്യോതിഷത്തിൽ വിവരിച്ചിട്ടുണ്ട്
ജ്യോതിഷത്തിൽ കറുപ്പ് നിറം ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടിദോഷത്തില്നിന്ന് രക്ഷ നല്‍കുന്നത് കൂടാതെ, ശനിയുടെ ദോഷഫലങ്ങൾ അകറ്റാനും പലരും കറുത്ത നൂൽ ധരിക്കാറുണ്ട്.
ജ്യോതിഷ പ്രകാരം, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരും അരയിലോ കാലിലോ കറുത്ത നൂൽ ധരിക്കണം. ഇത് ചെയ്യുന്നത് മെറ്റബോളിസത്തെ ശക്തിപ്പെടുത്തുകയും ഉദരരോഗങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. ഇത് പൊണ്ണത്തടിയും നിയന്ത്രിക്കുന്നു.
കഴുത്തിൽ അല്ലെങ്കില്‍ കൈയിലോ കാലിലോ കെട്ടുന്ന കറുത്ത ചരട് നിങ്ങള്‍ക്ക് ദൃഷ്ടിദോഷത്തില്‍ നിന്ന് സംരക്ഷണം നല്കുന്നു.
മുലയൂട്ടുന്ന സ്ത്രീകളും അവരുടെ അരയിലോ കാലിലോ കറുത്ത നൂൽ ധരിക്കുന്നത് പ്രയോജനകരമാണ്. കൂടാതെ, ചെറിയ കുട്ടികളെ കറുത്ത നൂൽ ധരിപ്പിക്കുന്നത് അവര്‍ വീണ്ടും രോഗബാധിതരാകാതെ സംരക്ഷിക്കുന്നു.
കറുത്ത ചരട് കെട്ടുന്നത് നിങ്ങള്‍ക്ക് മോശം ചിന്തകളിൽ നിന്നും മോചനം നൽകും. അതിനാൽ നിങ്ങള്‍ മാനസികമായി വിഷമതകള്‍ നേരിടുന്ന അവസരത്തില്‍ കറുത്ത നൂല് ധരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.
നെഗറ്റീവ് കാര്യങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും അലട്ടുന്ന സാഹചര്യം ഉണ്ടെങ്കില്‍ കറുത്ത നൂല് ഏറെ ഉപകാരപ്രദമാണ്. ഇത് നിങ്ങളുടെ ഉള്ളില്‍ നെഗറ്റീവ് ചിന്തകൾ വരുന്നത് തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക