ഇന്ന് ധാരാളം ആളുകളില്‍ കാണുന്ന ഒരു പ്രശ്നമാണ് ഉത്കണ്ഠ. ഇത് ഓരോരുത്തരുടെയും വ്യക്തിജീവിതത്തെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിദഗ്ധരുടെ അഭിപ്രായം തേടാനും മടികാണിക്കരുത്. എന്നാല്‍ നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു പരിധിവരെ നമുക്ക് ഉത്കണ്ഠ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മൈന്ഡ്ഫുള്നെസ്, ഗ്രൗണ്ടിംഗ് ടെക്നിക്, സമയം തുടങ്ങിയവ മുഖേനയാണ് അത്. മെഡിറ്റേഷന്‍, ബ്രീത്തിംഗ് എക്സര്‍സൈസ്, യോഗ എന്നിവയെല്ലാം മൈന്ഡ്ഫുള്നെസ് പരിശീലിക്കാന്‍ ചെയ്യാവുന്നതാണ്. എന്ത് കാര്യമാണോ ചെയ്യുന്നത് അതിലേക്ക് എല്ലാ ഇന്ദ്രിയങ്ങളും അര്‍പ്പിച്ച് ഫോക്കസ് ചെയ്ത് വര്‍ത്തമാന നിമിഷത്തിലേക്ക് വരുന്നതാണ് ഗ്രൗണ്ടിംഗ് ടെക്നിക്
കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനായി ഒരു സമയക്രമം- ഷെഡ്യൂള്‍ തയ്യാറാക്കി അതനുസരിച്ച് പോകാന്‍ ശ്രമിക്കാം. ഇത് ഉത്കണ്ട കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ നമുക്ക് ഏറ്റെടുക്കാന്‍ കഴിയാത്ത ഉത്തരവാദിത്തങ്ങളോട് ‘നോ’ പറയാന്‍ സാധിക്കണം. അവനവനോട് തന്നെ അല്പം കരുണയോടും ക്ഷമയോടും പെരുമാറി ശീലിക്കുക. അമിതമായ സ്വയം വിമര്‍ശനം ഒഴിവാക്കുന്നത് നല്ലതാണ്.
എഴുത്തോ കലയോ പോലുള്ള ക്രിയാത്മകമായ കാര്യങ്ങളില്‍ മുഴുകുന്നത് ഉത്കണ്ഠ കുറയ്ക്കും. കായിക വിനോദങ്ങള്‍ പോലെയോ വ്യായാമം പോലെയോ ഉള്ള കായികാധ്വാനങ്ങളും നല്ലതാണ. കാപ്പി, ചായ എന്നിങ്ങനെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുറയ്ക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക