അവാക്കാഡോ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ഹൃദയാരോഗ്യത്തെ സഹായിക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
അവാക്കാഡോയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ പ്രത്യേകിച്ച് ഒലിക് ആസിഡിന്റെ മികച്ച ഉറവിടമാണ് അവാക്കാഡോ. ഇത്തരത്തിലുള്ള കൊഴുപ്പ് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നതിലും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ കൂട്ടുന്നതിനും സഹായിക്കുന്നു.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ മികച്ച ഉറവിടമാണ് അവാക്കാഡോ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അവാക്കാഡോ ഫലപ്രദമാണ്.
പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക