ഡയറ്റ് സോഡകളുടെ അമിത ഉപയോഗം കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍. ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഡയറ്റ് സോഡയുടെ അമിത ഉപയോഗം ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എംഎഎസ്എല്‍ഡി) ഉണ്ടാകാന്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍.
ഡയറ്റ് സോഡകള്‍ കുടിക്കുന്നത് ഉയര്‍ന്ന ബിഎംഐ, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഡയറ്റ് സോഡകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കരള്‍ രോഗത്തിനും ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.
ഡയറ്റ് സോഡകളില്‍ കാണപ്പെടുന്ന കൃത്രിമ മധുരം അമിതമായി ഉള്ളില്‍ ചെല്ലുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക