അഭിനേത്രി, അവതാരക, ഗായിക എന്നീ നിലകളിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് റിമി ടോമി. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സ്വതസിദ്ധമായ സംഭാഷണ ശൈലി കൊണ്ട് ആളുകളെ കയ്യിലെടുക്കാനുള്ള പ്രത്യേകമായ ഒരു കഴിവുണ്ട് റിമിക്ക്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഗായികയായിഎത്തിയപ്പോൾ ചബ്ബി ലുക്കുള്ള റിമിയെ ആയിരുന്നു പ്രേക്ഷകർ കണ്ടത് എങ്കിൽ ഇപ്പോൾതാരം മെലിഞ്ഞ വളരെയധികം സുന്ദരിയായിരിക്കുന്നു.ആഹാരപ്രിയയായ താൻ ഇഷ്ട വിഭവങ്ങൾ ഒക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത് എന്ന് നേരത്തെ റിമി വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ സ്റ്റാർബക്സ് കോഫി നുണഞ്ഞ് ഒരു കോളേജ് പെൺകുട്ടിയെ പോലെ ഇരിക്കുന്ന തന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.
https://www.instagram.com/p/C0vZ8Uhhq44/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക