ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും കറിവേപ്പില മികച്ചതാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അറിയാം മുടിക്ക് കറിവേപ്പില നൽകുന്ന ഗുണങ്ങൾ.
കറിവേപ്പില ഹെയർ മാസ്ക് തിളക്കമുള്ള മുടി നൽകുന്നു. ഈ ഹെയർ മാസ്ക് ഉണ്ടാക്കാൻ കറിവേപ്പില പേസ്റ്റും തെെരും മതിയാകും. രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തെെരിൽ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ഉപയോഗിച്ച് പോഷക എണ്ണ ഉണ്ടാക്കുക. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കും. കറിവേപ്പിലയിൽ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ തടയുമ്പോൾ മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക