പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തലമുടിയെ സംരക്ഷിക്കാന്‍ കഴിഞ്ഞേക്കും. അത്തരത്തില്‍ തലമുടി പെട്ടെന്ന് വളരാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. തലമുടി വളർച്ച കൂട്ടാനും താരൻ അകറ്റാനും ശിരോചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അണുബാധയുമെല്ലാം ഇല്ലാതാക്കാനും ലാവണ്ടർ ഓയിൽ സഹായിക്കും. ഇതിനായി തലമുടിയില്‍ ലാവണ്ടര്‍ ഓയില്‍ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
കര്‍പ്പൂര തുളസി എണ്ണയും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി തലമുടിയില്‍ കര്‍പ്പൂര തുളസി എണ്ണ പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
കറ്റാര്‍വാഴ ജെല്‍ തലമുടി വളരാന്‍ സഹായിക്കുമെന്ന് എല്ലാവര്ക്കും അറിയാമല്ലോ. അതിനായി കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക