വളരെ ഏറെ പോഷക ഗുണമുള്ള ഒരു പഴമാണ് കിവി. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് കിവിപ്പഴത്തിന്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
സ്വാദിഷ്ടമായ, മധുരമുള്ള രുചിക്ക് പുറമേ, ചെമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ കിവികളിൽ നിറഞ്ഞിരിക്കുന്നു.
ആരോഗ്യകരമായ കൊളാജൻ ഉൽപാദനത്തിനും കിവി സഹായിക്കുന്നു. കോശങ്ങളുടെ ദ്രാവക സന്തുലിതാവസ്ഥയിൽ പൊട്ടാസ്യം നിർണായക പങ്ക് വഹിക്കുന്നു, കൂടാതെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇത് പ്രധാനമാണ്.
കിവി പഴത്തിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ശരീരത്തിലെ ഒരു പ്രധാന ആന്റിഓക്സിഡന്റായി പ്രവർത്തിക്കുകയും ചെയ്യും.
ഉയർന്ന കൊളസ്ട്രോൾ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് കിവിപ്പഴം.
ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിലെ പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്ന എൻസൈം എന്ന ഘടകം കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത മലബന്ധം പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു.
കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടൽ, വൻകുടൽ എന്നിവയിലെ അർബുദങ്ങൾ തടയുന്നതിന് കിവിപ്പഴം സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക