ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ദിവസവും ആപ്പിൾ കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ. അവ എന്തൊക്കെ എന്ന് നോക്കാം.
ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും, ഈ പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു.
ആപ്പിൾ ദിവസവും കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം.
ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിസാക്രറൈഡ് പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ ശരീരത്തിലെ വിഷാംശങ്ങളും ചീത്ത കൊളസ്ട്രോളും നീക്കം ചെയ്യാൻ സഹായിക്കുന്നു.
ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാൻ സഹായിക്കും.
ആപ്പിൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനും സഹായിക്കുന്നുവെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക