സലാറിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം എത്തിയിട്ടുണ്ട്.
പ്രതികാരമോ എന്നാരംഭിക്കുന്ന മലയാളം ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് രവി ബസ്രൂര് ആണ്. സംഗീതം രാജീവ് ഗോവിന്ദന്. കുട്ടികളുടെ മൂന്ന് സംഘങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
രവി ബസ്രൂര് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
ഛായാഗ്രഹണം ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ ടി എൽ വെങ്കടചലപതി, ആക്ഷൻ അൻമ്പറിവ്, കോസ്റ്റ്യൂം തോട്ട വിജയ് ഭാസ്കർ, എഡിറ്റർ ഉജ്വൽ കുൽകർണി, വി എഫ് എക്സ് രാഖവ് തമ്മ റെഡ്ഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക