പ്രമുഖ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് ബാംഗ്ലൂരിൽ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയിൽ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ ജോളി ബാസ്റ്റിനെ കഴിഞ്ഞദിവസം വൈകിട്ട് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
‘സൈലൻസ്’ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി സിനിമകളിൽ സ്റ്റണ്ട് ഡയറക്ടറായി വളരെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ചിത്രങ്ങളായ കണ്ണൂർ സ്ക്വാഡ്, കമ്മട്ടിപ്പാടം, അങ്കമാലി ഡയറീസ്, മാസ്റ്റർ പീസ്,ഓപ്പറേഷൻ ജാവ, ന്നാ താൻ കേസ് കൊട്, തങ്കം എന്നിവയിൽ ഫൈറ്റ് മാസ്റ്റർ ആയും ജോളി ബാസ്റ്റിൻ പ്രവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക