ക്യാരറ്റ് പോഷകസമ്പന്നമായ ഒരു പച്ചക്കറി ആണെന്ന് എല്ലാവർക്കും അറിയാം. ഇതുപോലെ തന്നെയാണ് പാലും. പാലിൽ ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഉപയോഗിച്ച് കിടിലൻ ഒരു മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ രണ്ട് കപ്പ് പാലെടുത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. തിളച്ചു വരുമ്പോൾ ഓഫ് ചെയ്യാം. ഇതിലേക്ക് ഗ്രേറ്റ് ചെയ്തെടുത്ത ഒന്നോ രണ്ടോ ക്യാരറ്റ് ചേർത്തു കൊടുക്കാം. പിന്നീട് ഒന്നോ രണ്ടോ അണ്ടിപ്പരിപ്പ്, ബദാം എന്നിവ വെള്ളത്തിൽ കുതിർത്തത് ചേർത്തു കൊടുക്കണം.
പിന്നീട് രണ്ടുമൂന്ന് ഏലക്ക തൊലികഞ്ഞ് കുരു എടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇത് തണുക്കുന്നത് വരെ ഒരു അടപ്പു വെച്ച് അടച്ചു വെക്കണം. പിന്നീട് ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ തേൻ കൂടി ചേർത്തു കൊടുക്കണം.
ഇവയെല്ലാം കൂടി നല്ലതുപോലെ അരച്ചെടുക്കാം. ഇനി ഇത് ഗ്ലാസിൽ ഒഴിച്ച് സെർവ് ചെയ്യാം. ആവശ്യമെങ്കിൽ ബദാം, അണ്ടിപ്പരിപ്പ് എന്നിവ ക്രഷ് ചെയ്തത് മുകളിൽ ഇട്ട് അലങ്കരിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക