തിരുവനന്തപുരം കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കാട്ടാക്കടയിലെ കൊണ്ണിയൂരിലാണ് ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്.
പ്രതിയായ കുട്ടിയുടെ അമ്മയുടെ സഹോദരി മഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുന്ന മഞ്ജു കുട്ടിയെ കിണറ്റിൽ എറിഞ്ഞ വിവരം തൊഴിലുറപ്പ് തൊഴിലാളികളോട് പറയുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികൾ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക