നാം ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിക്ക് ഏറെ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിന് നൽകുന്ന ഗുണങ്ങൾ ഏറെ ആണ് എന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാം.
രാവിലെ വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിച്ച് തൊട്ടുപുറകെ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുക. വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല അസുഖങ്ങളും തടയാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ആന്റിഓക്സിഡന്റുകളുടെ കലവറയാണ് വെളുത്തുള്ളി.
അതുപോലെ തന്നെ നാരങ്ങയും വൈററമിന്‍ സി അടങ്ങിയ മികച്ച ഒരു ഭക്ഷണ വസ്തുവാണ്. ഇതും ആന്റിഓക്സിഡന്റ് കലവറയാണ്.
അതുകൊണ്ട് തന്നെ രാവിലെ വെറുംവയറ്റില്‍ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിച്ചു പുറമേ ഒരു ഗ്ലാസ് ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളവും കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.
ഇത് സ്ഥിരം കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും.
രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ വെളുത്തുള്ളി, നാരങ്ങാമിശ്രിതം ഏറെ നല്ലതാണ്. ഇതു വഴി ഹൃദയാരോഗ്യത്തിന് ഗുണം നൽകും.
ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇതുകൊണ്ടുതന്നെ അലര്‍ജി, കോള്‍ഡ് തുടങ്ങിയ പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍ ഇത് സഹായിക്കും.
ട്യൂമറുകള്‍ ശരീരത്തില്‍ വളരുന്നതു തടയാനുളള പ്രധാനപ്പെട്ട വഴിയാണിത്. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാൻ സഹായിക്കും.
ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇത്.
തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍ ഇത് സഹായിക്കും.
തലവേദന, സൈനസൈറ്റിസ്, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക