ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ചു 4 പേർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലുള്ള തുറമുഖ പട്ടണമായ ബെനാപോളില്‍ നിന്ന് തലസ്ഥാന നഗരമായ ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്.
കമലാപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ജനുവരി 7ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷമായ ബിഎന്‍പി ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്ന സംശയമാണ് അധികൃതർ ഉന്നയിക്കുന്നത്.
അപകടത്തിൽ നിരവധി പേര്‍ക്ക് പരുക്കുണ്ട്. ഇവരെ ധാക്ക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക