ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്പതു വരെയാകും സമ്മേളനം. 31 ന് രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്പൂർണ ബജറ്റ് ആയി അവതരിപ്പിക്കുമെന്നാണ് സൂചന.
രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനമാണ് പത്ത് ദിവസം ചേരുന്നത്. മെയ് മാസത്തിൽ ചുമതല ഏൽക്കുന്ന സർക്കാരാണ് ആദ്യ സഭാ സമ്മേളനത്തിൽ പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടത്.
എന്നാൽ ഫെബ്രുവരി ഒന്നിന് സമ്പൂർണ ബജറ്റ് ആയി അവതരിപ്പിക്കുകയാണ് ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ലക്ഷ്യം.
നിര്‍മല സീതാരാമന് അവതരിപ്പിക്കാനൊരുങ്ങുന്ന ആറാം ബജറ്റാണിത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക