വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പനമാണ് കരിമ്പ്. കരിമ്പ് ജ്യൂസ് ദിവസേന കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമായ കരിമ്പ് ശരീരത്തിന്റെ ക്ഷീണം അകറ്റുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കും.
വളരെ രുചികരമായ പാനീയമായ കരിമ്പ് ജ്യൂസ് ശരീരത്തിൽ ഒരു ഡൈ യൂററ്റിക്ക് ആയി പ്രവർത്തിച്ച കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. പുരുഷന്മാർ കരിമ്പ് ജ്യൂസ് കുടിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
മുഖക്കുരു, താരൻ എന്നിവ തടയുന്നതിനും മിനുസമാർന്ന ചർമം ലഭിക്കുന്നതിനും കരിമ്പിൽ അടങ്ങിയ ആൽഫ ഹൈഡ്രോക്സി ആക്സിഡുകൾ സഹായിക്കുന്നുണ്ട്. കരിമ്പിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഫ്ലേവനോയ്ഡ്സ് പ്രോസ്റ്റേറ്റ് ക്യാൻസർ, സ്തനാർബുദം എന്നിവയെ ചെറുക്കാൻ സഹായകമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ആമാശയത്തിലെ പി എച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് കരിമ്പിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കുന്നു. ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ കരിമ്പിലിടങ്ങിയ ഗ്ലൈക്കോളിക് ആസിഡ് സഹായിക്കുന്നുണ്ട്. വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ കരിമ്പിൻ ജ്യൂസ് മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള വളരെ നല്ലൊരു മാർഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക