തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി. മകരപ്പൊങ്കലിനോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്കാണ് അവധി.
ഈ ജില്ലകളിൽ ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കൾക്ക് പണം അടയ്ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക