കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. രാവിലെ 7.40നാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുക.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിലാണ് അദ്ദേഹം ഇറങ്ങിയത്. ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെ നൂറു കണക്കിന് ബിജെപി പ്രവർത്തകർ പുഷ്പ വൃഷ്ടി നടത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രണ്ട് ഹെലികോപ്റ്ററുകൾ കവചിതമായി ലാൻഡ് ചെയ്തിരുന്നു. വൻസുരക്ഷാ വലയത്തിലാണ് അദ്ദേഹം എത്തിയത്.
റോഡ് മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 15 മിനിറ്റ് നേരത്തെ വിശ്രമത്തിന് ശേഷം 7.45-ഓടെ ദർശനത്തിനെത്തും. പുറത്തെ സർക്കിളിൽ ദേവസ്വം ബോർഡ് അംഗങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിക്കും.
തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തി പ്രാർത്ഥനയും മറ്റ് പൂജകളും നടത്തും. താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തുമെന്നാണ് സൂചന.
ക്ഷേത്ര ദര്‍ശനത്തിനു ശേഷം 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. തൊട്ടടുത്ത മൂന്നു മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികള്‍ക്ക് ആശംസ അറിയിക്കും. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോദി 9.45 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക