പോത്തു കുട്ടി പരിപാലനത്തിലൂടെ ലാഭം നേടിയവർ നിരവധിയാണ്. ശരിയായ രീതിയിൽ എങ്ങനെ പരിപാലിക്കണം എന്ന് അറിയുകയാണെങ്കിൽ ഇതിലും ആദായകരമായ മറ്റൊന്നില്ല. ശരിയായ രീതിയിൽ പോത്തുക്കുട്ടി പരിപാലനം എങ്ങനെയെന്ന് അറിയുന്നതിനായി അവസരം ഒരുക്കുകയാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി.
ഹാച്ചറിയിലെ പരിശീലന കേന്ദ്രത്തിൽ വച്ച് ജനുവരി 25നാണ് പോത്തുകുട്ടി വളർത്തൽ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തുകൊണ്ട് താല്പര്യമുള്ളവർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനും 0479-24557778,0479-24552277,8590798131 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക