വിരുന്നുകാരെ ഞെട്ടിക്കാൻ വ്യത്യസ്തമായൊരു ഷെയ്ക്ക് തയ്യാറാക്കിയാലോ. ഇതിനായി ആദ്യം തന്നെ ഒരു വലിയ ക്യാരറ്റ് എടുത്ത് ചെറുതായി മുറിച്ചതിനുശേഷം അല്പം മാത്രം വെള്ളമൊഴിച്ച് ഒന്ന് വേവിച്ചെടുക്കാം. വെന്തുവന്ന ക്യാരറ്റ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കണം.
ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് അല്പം ബൂസ്റ്റ് കൂടി ചേർത്തു കൊടുക്കാം. കുറച്ച് മിൽക്ക് മേഡും കട്ടയാക്കിയെടുത്ത പാലും കൂടി ചേർത്തതിന് ശേഷം നല്ലതുപോലെ അടിച്ചെടുക്കാം.
കുറച്ച് നട്സും ഒരു സ്കൂപ്പ് ഐസ്ക്രീമും കൂടി ചേർത്തതിനുശേഷം ഒന്നുകൂടി അടിച്ചെടുക്കാം. ഗ്ലാസിലേക്ക് സെർവ് ചെയ്ത് മുകളിൽ അല്പം ഐസ്ക്രീമും ബൂസ്റ്റ് പൊടിയും നട്ട്സും വെച്ച് അലങ്കരിക്കാം. രുചികരമായ ഷെയ്ക്ക് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക