ശരീരത്തില്‍ രക്തചംക്രമണം നടക്കുമ്പോള്‍ അത് രക്തക്കുഴലിന്റെ ഭിത്തിയില്‍ ഏല്പിക്കുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഇത് ശരീരത്തിന് ആവശ്യമാണ്. ശാരീരിക പ്രവര്‍ത്തനങ്ങല്‍ ഊര്‍ജസ്വലമായി നടക്കാന്‍ ഇത് അത്യാവശ്യമാണ്. എന്നാല്‍ അമിതമായി ബി.പി. കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. നമ്മുടെ രക്ത സമ്മര്‍ദം സ്വാഭാവികമായി നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും.
നട്സ്, വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതായത് വാല്‍നട്സ്, ബദാം, മത്തന്‍ വിത്തുകള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. നാരുകളും അമിനോ ആസിഡുകളാലും സമ്പന്നമാണ് ഇവ. ആന്റിഓക്സിഡന്റുകളും അമിനോ ആസിഡുകളും നിറഞ്ഞ ബെറികള്‍ രക്തയോട്ടത്തെ സുഗമമാക്കാന്‍ സഹായിക്കുന്നു. ഹൈപ്പന് ടെന്‍ഷന്‍ കുറയ്ക്കാനും ബെറികള്‍ ഉത്തമമാണ്.
ഒമേഗ 9 ഫാറ്റി ആസിഡുകള്‍ ആന്റി ഓക്സിഡന്റുകള്‍ പോളിഫിനോള്‍സ് എന്നിവയടങ്ങിയ ഒലീവ് ഓയില്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. പാലുത്പന്നങ്ങള്‍ മെഗ്നീഷ്യം കാല്‍സ്യം പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, മഗ്നീഷ്യം എന്നിവ നിറഞ്ഞ വെളുത്തുള്ളിയുടെ ഉപയോഗം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക