ദഹന പ്രശ്നങ്ങള്‍ കാരണം പലര്‍ക്കും ഒരു ദിവസം തന്നെ നഷ്ടപ്പെടുന്നുണ്ട്. ദഹനക്കേടുകളും അസ്വസ്ഥതയും പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. രാവിലെ എഴുന്നേല്ക്കുമ്പോള് വയറ്റില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുണ്ട്. വയറ്റില്‍ വീര്‍പ്പുമുട്ടലും അനുഭവപ്പെടുന്നതാണ് പ്രധാന പ്രശ്നം. എന്നാല്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ദിവസം ആരംഭിക്കുന്നത് ഊര്‍ജ്ജസ്വലമാക്കുകയും ജോലികള്‍ നേരിടാന്‍ തയ്യാറാവുകയും ചെയ്യാം.
ഭക്ഷണം കഴിച്ചയുടെനായുള്ള ശക്തമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. ഇത് ദഹനക്കേടിനും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും. അതുപോലെ ഭക്ഷണം കഴിച്ചയുടന്‍ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. ആസിഡ് റിഫ്ളെക്സും നെഞ്ചെരിച്ചിലും വരാന്‍ ഇത് കാരണമാകും. രാത്രി വൈകി ഹെവി ആയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉറക്കം തടസപ്പെടുന്നതിനും ദഹനക്കുറവിനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. ഉറങ്ങുന്നതിന് മുന്‍പായി ലഘുവായിട്ടുള്ള ഭക്ഷണം കഴിക്കാന്‍ ശീലിക്കുക.
ഭക്ഷണത്തിന് ശേഷം വലിയ അളവില്‍ പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് തണുത്ത പാനീയങ്ങള്‍. ഇവ വയറ്റിലെ ആസിഡുകള്‍ നേര്‍പ്പിക്കാന്‍ കാരണമാകും. ഭക്ഷണം കഴിച്ചയുടന്‍ ചായയോ കാപ്പിയോ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. ഹെര്‍ബല്‍ ചായകളോ കഫീന്‍ ഇല്ലാത്ത പാനീയങ്ങളോ തിരഞ്ഞെടുക്കുക.
ഭക്ഷണം കഴിച്ചയുടന്‍ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണത്തിന് ശേഷം സമ്മര്‍ദ്ദകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചെറിയ നടത്തം പോലെ എന്തെങ്കിലും ചെയ്യാവുന്നതാണ്. ഭക്ഷണത്തിന് ശേഷമുള്ള കുളി, ഒരുപാട് ഡെസ്സേര്‍ട്സ് കഴിക്കല്‍, ഭക്ഷണത്തിന് ശേഷം പുകവലിക്കല് എന്നിവ ഒഴിവാക്കേണ്ടതാണ്. ദഹനവും മൊത്തത്തിലുള്ള ആരോഗ്യവും ശ്രദ്ധിക്കാന്‍ അത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക