സ്ട്രെച്ച് മാർക്കുകൾ ആർക്കും ഇഷ്ടമുള്ള ഒരു കാര്യമല്ല. അതാരുടെയും കുഴപ്പംകൊണ്ട് വരുന്നതല്ലെങ്കിലും. ഗർഭിണി കളെയാണ് സ്ട്രെച്ച് മാർക്കുകൾ ഏറെയും ബാധിക്കുന്നത്. ഗർഭിണികളുടെയോ പ്രസവം കഴിഞ്ഞവരുടെയോ വയറിലും തുടയിലുമൊക്കെ കാണപ്പെടുന്ന അടയാളങ്ങളെയാണ് സ്ട്രെച്ച് മാർക്കുകളെന്ന് പറയുന്നത്. ശരീരം തടിക്കുകയോ ചുരുങ്ങുകയോ ചെയ്യുമ്പോഴാണ് ഇത്തരം പാടുകൾ ഉണ്ടാകുന്നത്. വയറ്റിൽ മാത്രമല്ല തുടകൾ, ഇടുപ്പ്, സ്തനങ്ങൾ, നിതംബം എന്നിവിടങ്ങളിലും പാടുകൾ കാണപ്പെടാം. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇത് വരാം. ശരീരത്തിന് രൂപം നൽകുന്ന സ്ട്രക്ചറൽ പ്രോട്ടീനുകളായ കൊളാജൻ, ഇലാസ്റ്റിൻ എന്നവയിലുണ്ടാകുന്ന മാറ്റമാണ് സ്ട്രെച്ച് മാർക്കുകൾ വരാനുള്ള കാരണം.
സ്ട്രെച്ച് മാർക്ക് കളയാം എന്ന പേരിൽ നിരവധി ക്രീമുകൾ, ലോഷനുകൾ, ജെല്ലുകൾ എന്നിവ പുറത്തിറങ്ങാറുണ്ട്. ഇവയെല്ലാം പരീക്ഷിക്കുകയാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.സ്ട്രെച്ച് മാർക്കുകൾ വന്നു തുടങ്ങുമ്പോഴേ മരുന്നുകൾ ഉപയോഗിക്കണം. പഴകിയ സ്ട്രെച്ച് മാർക്കുകളിൽ മരുന്നകൾ ഫലിക്കില്ല. ഉപയോഗിക്കുന്നത് ലോഷനോ ജെല്ലോ ക്രീമോ ഏതായാലും സ്ട്രെച്ച് മാർക്കുകളിൽ കൂടുതൽ സമയം മസാജ് ചെയ്താൽ അത് വളരെയേറെ ഫലം ചെയ്യും. മുടങ്ങാതെ ഉപയോഗിക്കുകയും വേണം. ഇവ കൂടുതൽ സമയം ഉപയോഗിച്ചാൽ മാത്രമേ ഫലമുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക