നടൻ പ്രഭാസിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കാൽമൂട്ട് വേദന കടുത്തതോടയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രഭാസിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവരം. കാൽമുട്ട് വേദനയെ തുടർന്ന് ഏതാനും നാളുകളായി താരം ചികിത്സയിലായിരുന്നു. അടുത്തിടെ സർജറിക്കും വിധേയനായി. എന്നാൽ വേദനക്ക് ശമനമില്ലാത്തതിനാൽ താരം വീണ്ടും ചികിത്സ തേടിയതെന്നാണ് വിവരം.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം താരത്തിന് രോഗശാന്തി നേർന്നുകെണ്ട് ആരധകരും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക