അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് ഇന്ത്യൻ വിമാനമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ. മൊറോക്കൻ വിമാനമാണ് അഫ്ഗാനിസ്ഥാൻ മലനിരകളായ ടോപ് ഖാനയിൽ തകർന്നു വീണത്.
തകർന്നുവീണത് എയർ ആംബുലൻസ് ആണെന്നും ദസ്സോ ഫാൽക്കൺ 10 എന്ന ചാർട്ടേഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നും റഷ്യ അറിയിച്ചു. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്കോയിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനമാണ് അഫ്ഗാൻ മല നിരകളിൽ തകർന്നുവീണത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
താലിബാൻ പ്രത്യേക സംഘത്തെ വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താനായി അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക