കിഫ്ബി മസാല ബോണ്ട് കേസിൽ സിപിഎം നേതാവും മുൻമന്ത്രിയുമായ തോമസ് ഐസക് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അഭിഭാഷകൻ വഴി നോട്ടീസിന് മറുപടി നൽകും. കൊച്ചിയിലെ ഇ ഡി ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാനായിരുന്നു അറിയിപ്പ്. നേരത്തെ ഈ മാസം 12-ന് ഹാജരാകാൻ ഇഡി തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 21-വരെ ചില തിരക്കുകൾ ഉള്ളത് കാരണം ഹാജരാകാൻ കഴിയില്ലെന്ന് മറുപടി നൽകിയിരുന്നു.
ഇതോടെയാണ് ഇന്ന് ഹാജരാകാൻ വീണ്ടും നോട്ടീസ് അയച്ചത്. ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നതായുള്ള സിഎജി റിപ്പോർട്ടിന് പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക