ഇന്ത്യൻ വിദ്യാർഥികൾക്ക് റിപ്പബ്ലിക് ദിന സമ്മാനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനത്തിന് അവസരം ഒരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
75 മത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2030 ആകുന്നതോടെ മുപ്പതിനായിരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠനത്തിന് അവസരം ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അന്താരാഷ്ട്ര ക്ലാസ്സുകൾ സ്ഥാപിച്ച ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർത്ഥികൾക്ക് സർവകലാശാലകളിൽ ചേരാൻ അനുവാദം നൽകുമെന്നും അദ്ദേഹം പറഞ്ഞു ഫ്രാൻസിൽ പഠനം നടത്തിയ മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക