ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സേവന കമ്പനിയായ റിലയൻസ് ജിയോയും അത്യാധുനിക സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ബ്രാൻഡായ വൺപ്ലസും ഒരുമിക്കുന്നു.
ഇന്ത്യയിൽ 5G സാങ്കേതികവിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സഹകരണമാണ് ഇരു കമ്പനികളും ചേര്‍ന്നു പ്രഖ്യാപിച്ചത്.
ഈ സഹകരണം ഇതോടെ ഉപയോക്താക്കള്‍ക്ക് മികച്ച 5ജി സേവനം ലഭിക്കും. രാജ്യത്തെ 5ജി ശൃംഖല ശക്തമാക്കുന്നതിനായി റിലയന്‍സ് ജിയോയുടെയും വണ്‍പ്ലസിന്റെയും സാങ്കേതികവിദ്യാ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നിപ്പിക്കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 5ജിയുടെ പുതിയ അനുഭവം ലഭ്യമാക്കാന്‍ കഴിയും.
വൺ പ്ലസിനും ജിയോ ട്രൂ 5 ജി ഉപയോക്താക്കൾക്കും കൂടുതൽ മികച്ച നെറ്റ്വർക്ക് അനുഭവം നൽകാനാണ് വൺപ്ലസും ജിയോയും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നത്. ഈ സംരംഭത്തെ ശക്തിപ്പെടുത്തുന്നതിന്, രണ്ട് ബ്രാൻഡുകളും അത്യാധുനിക 5 ജി ഇന്നോവേഷൻ ലാബ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചു.
‘പുതിയ ഫീച്ചറുകള്‍ വികസിസിപ്പിക്കുന്നതിലും 5ജി സേവനങ്ങളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിലും ഇതു ഉപയോക്താക്കളിലേക്ക് അതിവേഗം എത്തിക്കുന്നതിനുമായാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജിയോയും വണ്‍പ്ലസ് ഇന്ത്യയും ഒരുമിച്ച് രാജ്യത്തെ 5ജി മേഖലയെ മാറ്റിമറിക്കുമെന്നും ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കും’, വണ്‍പ്ലസ് ഇന്ത്യയുടെ വക്താവ് പറഞ്ഞു.
‘ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി ശൃംഖലയാണ് ജിയോ ട്രൂ 5ജി. ശക്തമായ 5ജി ശൃംഖലയിലൂടെ രാജ്യം മുഴുവന്‍ മികച്ച കവറേജാണ് ജിയോ ട്രൂ 5ജി നല്‍കുന്നത്. രാജ്യത്തെ നിലവിലുള്ള 5ജി വിന്യാസത്തിന്റെ 85 ശതമാനവും ജിയോയാണ് നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക