കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് യെല്ലപ്പെട്ടി.
പച്ചപ്പ് നിറഞ്ഞ കുന്നുകൾക്കും, വെള്ളച്ചാട്ടങ്ങൾക്കും, പ്രകൃതിരമണീയതയ്ക്കും പേരുകേട്ടതാണ് യെല്ലപ്പെട്ടി. അതുകൊണ്ടുതന്നെ ഇവിടേക്കും എപ്പോഴും സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്.
തമിഴിൽ യെല്ലപ്പെട്ടി എന്ന പേരിന്റെ അർത്ഥം “അവസാന ഗ്രാമം” എന്നാണ്. സൂര്യോദയം കാണാനുള്ള മികച്ച സ്ഥലമാണ് ഈ ഗ്രാമം.
സ്ട്രോബെറിയുടെ പ്രധാന ഉത്പാദക കേന്ദ്രമാണ് യെല്ലപ്പെട്ടി. സഞ്ചാരികൾക്ക് സ്വന്തമായി സ്ട്രോബെറി തിരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി സ്ട്രോബെറി ഫാമുകളും ഈ പ്രദേശത്ത് ഉണ്ട്.
കോടമഞ്ഞും ഇളം വെളിച്ചവും കൊണ്ട് മൂടിയ യെല്ലപ്പെട്ടി, മൂന്നാറിന് കിഴക്കായി, ജനക്കൂട്ടത്തിൽ നിന്നും ആരവങ്ങളിൽ നിന്നും അകന്ന് കിടക്കുന്നു. മലനിരകൾ അതിമനോഹരമായ സൂര്യോദയങ്ങളുടെ കാഴ്ചയൊരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.
വിനോദസഞ്ചാരികള്‍ക്കായി ഒട്ടേറെ ക്യാംപിങ് സൈറ്റുകള്‍ ഇവിടെയുണ്ട്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയും മഞ്ഞണിഞ്ഞ മലനിരകളുടെ കാഴ്ച കണ്ടുണരുന്ന പുലരികളും ഇളംകാറ്റുമെല്ലാം യെല്ലപ്പെട്ടി യാത്ര ഒരിക്കലും മറക്കാത്തതാക്കും.
ക്യാമ്പിംഗ്, സ്ട്രോബെറി ഫാമുകൾ കാണാൻ അവസരം, സൂര്യോദയവും സൂര്യാസ്തമയവും കാണുക, യെല്ലപ്പെട്ടി ബ്യൂട്ടി വ്യൂ പോയിന്റ്, യെല്ലപ്പെട്ടി വെള്ളച്ചാട്ടം എന്നിവയാണ് യെല്ലപ്പെട്ടി ട്രിപ്പിൽ പ്രധാനമായി ഉള്ളത്.
മൂന്നാർ-കൊടൈക്കനാൽ റൂട്ടിൽ, പ്രശസ്തമായ ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയിലാണ് യെല്ലപ്പെട്ടി കുന്നുകൾ. തേയിലത്തോട്ടങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകൾ കടന്ന് ഒരു മണിക്കൂർ ഡ്രൈവ് ചെയ്തെത്താം.
മൂന്നാറിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ, മൂന്നാർ-വട്ടവട റോഡിൽ കുണ്ടളയ്ക്കും ടോപ്പ് സ്റ്റേഷനും ഇടയിലാണ് യെല്ലപ്പെട്ടി സ്ഥിതി ചെയ്യുന്നത്. നിങ്ങൾക്ക് കാറിലോ ബസിലോ യെല്ലപ്പെട്ടിയിൽ എത്തിച്ചേരാം.
ഏകദേശം ഒരു മണിക്കൂർ ഡ്രൈവ് ആണുള്ളത്,എടുക്കും. ദേവികുളം ഫോറസ്റ്റ് ഡിവിഷൻ തുടങ്ങുന്നിടത്ത് ഒരു സൈൻപോസ്റ്റുണ്ട്, റോഡ് ഒരു വശത്ത് തോട്ടത്തിലേക്കും മറുവശത്ത് കാടിലേക്കും. അവിടെ നിന്നാണ് കാട്ടിലൂടെയുള്ള യാത്ര ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക