വടകര: സിപിഐഎം മുൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ലോകനാർക്കാവ് തുണ്ടിക്കണ്ടിയിൽ ടി കെ കുഞ്ഞിരാമൻ അന്തരിച്ചു.
കർഷക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ, കടത്തനാട് ജനസാംസ്കാരിക വേദി പ്രസിഡന്റ് എന്നീ പദവികളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
സിപിഐഎമ്മിന്റെയും കർഷക തൊഴിലാളി യൂണിയൻ്റേയും സമരങ്ങളിലെ മുൻനിര പോരാളിയായിരുന്നു ടി കെ കുഞ്ഞിരാമൻ.
സിപിഐഎം വടകര ഏരിയ കമ്മിറ്റി അംഗം, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, റൂറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, പാപ്കോസ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം രാത്രി ഒമ്പത് മണിക്ക് വടകര ലോകനാർക്കാവിലെ വീട്ടു വളപ്പിൽ നടത്തും. ഭാര്യ: ദേവി. മക്കൾ: അനൂപ് (ടിസിഎസ് കൊച്ചി), അർച്ചന (അധ്യാപിക, ജിഎഫ്എൽപി മാടാക്കര ). മരുമക്കൾ: ഷാജിത്ത് (വടകര റൂറൽ ബാങ്ക്), ലക്ഷ്മി ശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക