ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച ഫീച്ചറുകളുമായി റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്തി. ഫുൾ ഹൈ ഡെഫിനിഷൻപ്ലസ്(എഫ്.എച്ച്.ഡി ) ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്.
ആഡംബര വാച്ച് ഡിസൈനറായ ഒലിവിയർ സാവിയോയുമായി സഹകരിച്ചുകൊണ്ടാണ് റിയൽമി പുതിയ റിയൽമി 12 പ്രോ സീരീസ് തയാറാക്കിയിരിക്കുന്നത്. റോളക്സ് പ്രചോദിത ഡിസൈനാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്. വീഗൻ ലെതർ ബാക്ക് കവറും “പോളിഷ് ചെയ്ത സൺബർസ്റ്റ് ഡയൽ” ഉള്ള ഒരു റൗണ്ട് ക്യാമറ മൊഡ്യൂളും ഇതിലുണ്ട്.
റിയൽമി 12 പ്രോ, രണ്ട് വാരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 8ജിബി പ്ലസ് 128 ജിബിയും 8ജിബി പ്ലസ് 256 ജിബിയിലുമാണ് മോഡലുകൾ. ഇതിൽ ആദ്യത്തെ മോഡലിന് 25,999 രൂപയും രണ്ടാമത്തെ മോഡലിന് 26,999 രൂപയുമാണ് വില.
ക്യാമറയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിയൽമി 12 പ്രോ സീരീസ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ അവ നിരാശപ്പെടുത്തില്ല. റിയൽമി 12 പ്രോ മോഡലിൽ സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. 12 പ്രോ പ്ലസ് മോഡലിൽ ഉള്ളത് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റാണ്.
അതേസമയം റിയൽമി 12 പ്രോ പ്ലസ് മൂന്ന് വാരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. 8ജിബി+128ജിബി, 8ജിബി+256ജിബി, 12ജിബി+256ജിബി എന്നിവയാണ് മോഡലുകൾ. 29,999, 31,999, 33,999 എന്നിങ്ങനെയാണ് യഥാക്രമം വില.
12 പ്രോയുടെത് ഒക്ട കോർ ക്വാൽക്കം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റും 12 പ്രോ പ്ലസിലേത് 7എസ് ജെൻ 2 പ്രൊസസറുമാണ്. പ്രോയുടെത് 50 എംപിയാണ് പ്രധാന ക്യാമറ. സെൽഫി ക്യാമറ 16 എംപിയുടെതും.
എട്ട് എംപിയുടെ അൾട്രാ വൈഡ് ലെൻസും 32 എംപിയുടെ ടെലിഫോട്ടോ ലെൻസുമുണ്ട്. പ്രോ പ്ലസിലേത് ടെലിഫോട്ടോ ലെൻസ് 64 എംപിയുടെതാണ്. സെൽഫി ക്യാമറ 32 എംപിയുടെതും. രണ്ട് മോഡലുകൾക്കും 5000 എം.എ.എച്ച് ആണ് ബാറ്റി. 67 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും.
രണ്ട് ഫോണുകളും ഫെബ്രുവരി 6 മുതൽ ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ പോർട്ടലിലൂടെയും സ്വന്തമാക്കാം. റിയല്മിയുടെ 2024ലെ ആദ്യ മോഡലുകളാണ് രണ്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക