ആദിപുരുഷിന് ശേഷം രാമയണത്തെ ആസ്പദമാക്കിയൊരുക്കുന്ന നിതീഷ് തിവാരിയുടെ പുതിയ ചിത്രം ‘രാമായണ’യിലെ കാസ്റ്റങ്ങിൽ മാറ്റം. രൺബീർ കപൂർ രാമനും സായി പല്ലവി സീതയുമാകുമെന്നായിരുന്ന നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ സീതയുടെ വേഷത്തിൽ സായി പല്ലവി എത്തില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
സായി പല്ലവിക്ക് പകരമായി ബോളിവുഡ് നായിക ജാൻവി കപൂർ സീതയാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ വന്നിട്ടില്ല. ആദ്യം ആലിയ ഭട്ടിനെയാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ആലിയ ചിത്രത്തിൽനിന്ന് പിന്മാറിയതൊടെ സായി പല്ലവിയെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രാമായണയിൽ അഭിനയിക്കുന്ന മറ്റ് താരങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ഹനുമാനാകാൻ ബോളിവുഡിലെ ഒരു സൂപ്പർ സ്റ്റാർ തന്നെ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക