മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെ വിദ്യാർത്ഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ കളക്ടർക്കും വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കല്പകഞ്ചേരി കല്ലിങ്കൽ പറമ്പ് എസ് എം എച്ച്എസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളായ ആയിഷ റിദ, ഫാത്തിമ മുഹ്സിന എന്നിവർ മലപ്പുറം ജില്ലയിലെ കരിമ്പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്. അധ്യാപകരുടെയും വനപാലകരുടെയും കൺമുന്നിൽ വച്ചാണ് ദാരുണമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക