നല്ലതു പോലെ കാല്‍സ്യം സമ്പുഷ്ടമായ മണ്ണായിരിക്കണം തക്കാളി കൃഷിക്ക് യോജിച്ചത്. ഈ മണ്ണാണ് തക്കാളിച്ചെടിയുടെ വേരുകളെ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പാകത്തില്‍ ബലമുള്ളതാക്കുന്നത്. ഇത് തക്കാളിയുടെ എണ്ണവും വലിപ്പവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വലിയ ചെടിയായി എന്നാല്‍ ചിലര്‍ തക്കാളി തൈ നടുമ്പോള്‍ തന്നെ അത് ചട്ടിയില്‍ വളര്‍ത്താന്‍ ശ്രമിക്കും. എന്നാല്‍ ഇത് പിന്നീട് വളരാന്‍ സ്ഥലമില്ലാതെ മാറുന്നതായി കാണാറുണ്ട്. സ്ഥലം ധാരാളം ആവശ്യമാണ് തക്കാളി കൃഷി ചെയ്യുന്നതിന്. എന്നാല്‍ ചട്ടി ഉപയോഗിച്ചാണ് കൃഷിയെങ്കില്‍ 15ലിറ്ററിന്റേയോ 25 ലിറ്ററിന്റേയോ തുളയുള്ള ബക്കറ്റ് വേണം ഉപയോഗിക്കാന്‍.
രണ്ട് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലായിരിക്കണം ചെടി വളരേണ്ടത്. ഇത് തക്കാളിക്ക് കൂടുതല്‍ നിറവും ചുവപ്പവും നല്കാന് സഹായിക്കും. ചൂടും അത്യാവശ്യം. അതിനായി നിങ്ങളുടെ തക്കാളിച്ചെടി ദിവസവും ഒരുമണിക്കൂറെങ്കിലുംകറുത്ത പ്ലാസ്റ്റിക് കവറു കൊണ്ട് മൂടി വെക്കുക.
നല്ലതുപോലെ വെള്ളം ആവശ്യമുള്ള വിളയാണ് തക്കാളി. വെള്ളത്തിന്റെ അഭാവമെങ്കില്‍ തക്കാളി നല്ല രീതിയില്‍ വളരുകയില്ല. ആരോഗ്യമുള്ള തക്കാളി ലഭിക്കണമെന്നുണ്ടെങ്കില്‍ വെള്ളത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക