കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്.
വിവരം അറിയിച്ചതിനെ തുടര്ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
നാട്ടുകാരെ പ്രദേശത്തേക്ക് കടത്തി വിടുന്നില്ല. കുടുങ്ങിയ കടുവയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി വനം വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക