മലബന്ധം അലട്ടുകയാണോ? പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതാകാം മലബന്ധത്തിന് കാരണം. അതുപോലെ നാരുകളുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും മലബന്ധത്തിന് കാരണമാകുന്നു.
മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം …
ഒന്ന്…
ധാരാളം വെള്ളം കുടിക്കുക. കാരണം, നിർജ്ജലീകരണമാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
രണ്ട്…
രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നതും മലബന്ധം അകറ്റാന്‍ മറ്റൊരു മാർഗമാണ്. ദഹനം മെച്ചപ്പെടുത്താനും നാരങ്ങാ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
മൂന്ന്…
വാഴപ്പഴം കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്നു. ഭക്ഷ്യ നാരുകള്‍ അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലൂന്ധത്തെ അകറ്റാനും ഏറെ സഹായിക്കും.
നാല്…
നട്സും സീഡുകളും ഡ്രൈ ഫ്രൂട്ട്സുകളും ദൈനംദിന ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടഞ്ഞേക്കാം. ബദാം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, ഉണക്ക മുന്തിരി എന്നിവയിൽ ധാരാളം നാരുകളുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക