ഇന്ന് പ്രായഭേദമന്യേ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നരച്ച മുടി. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്.
മുടി നരയ്ക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണെങ്കിലും ചെറുപ്പത്തിൽ തന്നെ അകാലനര ബാധിച്ച നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഹോർമോൺ വ്യതിയാനം, സമ്മർദ്ദം എന്നിവ മുടി വേഗം നരയ്ക്കുന്നതിന് കാരണമാകുന്നു. നരമാറ്രാൻ വിലകൂടിയ നിരവധി എണ്ണയും മരുന്നു ഉപയോഗിച്ചാലും വിചാരിച്ച ഫലം പലപ്പോഴും കിട്ടില്ല.
നരച്ച മുടി പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്. നരച്ച മുടിയ്ക്ക് ജനിതക കാരണങ്ങളുണ്ടാകാം, പക്ഷേ ഇത് സാധാരണയായി അനാരോഗ്യകരമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും മലിനീകരണവും മൂലമാണ് ഉണ്ടാകുന്നത്.
വെളുത്ത മുടി കണ്ടാൽ ഉടനെ നര മറയ്ക്കാൻ ഡെെ വാങ്ങി ഉപയോഗിക്കുന്നവരാണ് കൂടുതൽ. എന്നാൽ ഡെെ ചെയ്യുന്നത് മുടിയെ ദോഷകരമായി ബാധിക്കുന്നു. മുടി കൊഴിച്ചിലിനും ഇത് കാരണമാകുന്നു, എന്നാൽ നമ്മുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നരയ്ക്ക് പരിഹാരം കാണാൻ കഴിയും. നരച്ച മുടി കറുപ്പിക്കാനുള്ള ചില വഴികൾ നോക്കിയാലോ.
ഇതിന് വെളിച്ചെണ്ണയാണ് ആവശ്യമുള്ളത്. വെളിച്ചെണ്ണ മുടിക്ക് വളരെ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൂടാതെ സ്വാഭാവിക ഹെയർ ഡൈ ആയി പ്രവർത്തിക്കുന്ന ഒന്നാണ് മൈലാഞ്ചി.
ആദ്യം മൈലാഞ്ചി ഇലകൾ വെയിലത്ത് വെച്ച് ഉണക്കുക. അതിനുശേഷം 4 മുതൽ 5 ടേബിൾ സ്പൂൺ വരെ വെളിച്ചെണ്ണ തിളപ്പിക്കുക. ഇനി ഈ എണ്ണയിൽ ഉണക്കിയ മൈലാഞ്ചി ഇലകൾ ചേർക്കുക. എണ്ണയുടെ നിറം മാറാൻ തുടങ്ങുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. എന്നിട്ട് മുടിയിൽ ഈ എണ്ണ പുരട്ടുക. ഏകദേശം 30 മിനിറ്റിനു ശേഷം മുടി ശുദ്ധമായ വെള്ളത്തിൽ കഴുകുക. ഇത് സ്ഥിരമായി ചെയ്താൽ മുടി കറുക്കും.
വെളുത്ത മുടിയിൽ നിന്ന് മുക്തി നേടുന്നതിന് വെളിച്ചെണ്ണയും നെല്ലിക്കയും ചേർത്ത മിശ്രിതം ഉപയോഗിക്കുന്നത് ഗുണകരമാണ്. നെല്ലിക്കയിൽ പല തരത്തിലുള്ള പോഷകങ്ങളും ആയുർവേദ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക നമ്മുടെ ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും. ഇതിന് കൊളാജൻ വർദ്ധിപ്പിക്കാനുള്ള ശക്തിയുണ്ട്. നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
4 സ്പൂൺ വെളിച്ചെണ്ണയിൽ 2 മുതൽ 3 സ്പൂൺ നെല്ലിക്കപ്പൊടി കലർത്തി ഒരു പാത്രത്തിൽ ചൂടാക്കുക. ഈ പേസ്റ്റ് തണുത്തു കഴിയുമ്പോൾ തലയിൽ പുരട്ടുക. ഈ പേസ്റ്റ് മുടിയിൽ മസാജ് ചെയ്യുന്നത് വളരെ ഗുണം ചെയ്യും. രാത്രി മുഴുവൻ ഇത് കഴുകാതെ തലയിൽ സൂക്ഷിച്ച് രാവിലെ ശുദ്ധമായ വെള്ളത്തിൽ തല കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക