ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട് ഫോണ്‍, ലാപ്ടോപ് എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാൻ യാതൊരു വഴിയുമില്ല എന്ന് തന്നെ പറയാം. പഠനം, ജോലി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സ്ക്രീനില്‍ നോക്കി മാത്രം ചെയ്യു്നന രീതിയിലേക്ക് ഇന്നത്തെ സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
ഇങ്ങനെയുള്ള ആവശ്യങ്ങള്‍ കഴിഞ്ഞാലും വിനോദത്തിന് വേണ്ടിയും സ്ക്രീൻ സമയം ഒരുപാട് എടുക്കുന്നവരുണ്ട്. റീല്‍സ്, സിനിമ, സോഷ്യല്‍ മീഡിയ എന്നിങ്ങനെയെല്ലാം ഇതിൽ ഉൾപ്പെടും. എന്തായാലും ദിവസത്തില്‍ കൂടുതൽ സമയവും ഇങ്ങനെ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും. പ്രത്യേകിച്ച് കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍.
ഇത്തരത്തില്‍ സ്ക്രീൻസമയം അധികമെടുക്കുന്നത് കണ്ണുകളെ ബാധിക്കാതിരിക്കാൻ തീര്‍ച്ചയായും സ്ക്രീൻ സമയം പരിമിതപ്പെടുത്തുക തന്നെ വേണം. സമയം നിശ്ചയിച്ച് ഓരോ കാര്യത്തിലേക്കും കടക്കാം. ആവശ്യങ്ങളെ പ്രാധാന്യമനുസരിച്ച് ക്രമപ്പെടുത്താം, ശേഷം അത്ര പ്രധാനമല്ലാത്ത കാര്യങ്ങള്‍ക്ക് സ്ക്രീൻ സമയം കുറയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. ഇതൊരു ശീലത്തിന്റെ മാത്രം പ്രശ്നമാണ്. നമ്മള് പരിശീലിച്ചുകഴിഞ്ഞാല്‍ എളുപ്പത്തില്‍ സ്ക്രീൻ സമയം കുറയ്ക്കാൻ സാധിക്കും.
സ്ക്രീൻ സമയം പരിമിതപ്പെടുത്തിയില്ലെങ്കില്‍ കണ്ണിന് തളര്‍ച്ച, കണ്ണ് വരണ്ടുപോകുന്ന അവസ്ഥ (ഡ്രൈ ഐസ്) കാഴ്ച ശക്തി മങ്ങല്‍ എന്നിങ്ങനെ വളരെ വലിയ പ്രശ്നങ്ങളെല്ലാം ബാധിക്കാം എന്ന ഓര്‍മ്മ വേണം. ദീര്‍ഘസമയം സ്ക്രീനിലേക്ക് നോക്കി ഇരിക്കാൻ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ സ്ക്രീനില്‍ നിന്ന് ഇടവേള എടുക്കുക. ഇരുപത് മിനുറ്റ് സമയമാണ് ഇതിന് നിര്‍ദേശിക്കുന്നത്. എന്നുവെച്ചാൽ 20 മിനുറ്റ് തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കിയാല്‍ 20 സെക്കൻഡ് എങ്കിലും ബ്രേക്ക് എടുത്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക