മനോഹരമായ ഔഷധ സസ്യമാണ് ബ്രഹ്മി. ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഇത് ഒരു ഹാങ്ങിങ് പ്ലാൻറ് ആയും ഉപയോഗിക്കാം. ചെറുപ്രയത്തിലുള്ള കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് ബ്രഹ്മിയുടെ നീര്.
ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളൊരു സസ്യമാണ് ബ്രഹ്മി. കാലാകാലങ്ങളായി ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ്. ആയുര്‍വേദത്തിലെ സഹസ്രയോഗത്തില്‍ ബ്രഹ്മിയുടെ ഗുണങ്ങളെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. ഓര്‍മശക്തിയ്ക്കുള്ള പല ആയുര്‍വേദ മരുന്നുകളിലും ഇതൊരു മുഖ്യ ചേരുവയാണ്.
ബ്രഹ്മി ഉണക്കിപ്പൊടിച്ച് പാലിലോ തേനിലോ ചേര്‍ത്ത് ദിവസവും കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്. കൂടാതെ ദിവസവും രാവിലെ ബ്രഹ്മിനീരു കുടിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു ഔഷധമാണ് കൂടിയാണ് ബ്രഹ്മി. ഇത് രക്തത്തില്‍ അടങ്ങിയ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ വീതം ബ്രഹ്മിനീരു കുടിയ്ക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് ബ്രഹ്മി നീര്.
കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. മിക്ക ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ് ബ്രഹ്മി. രക്തം ശുദ്ധീകരിയ്ക്കുന്നതിനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു. മുടിയ്ക്ക് ഏറ്റവും നല്ലൊരു മരുന്നാണ് ബ്രഹ്മി.
ഇത് കഴിയ്ക്കുന്നതും എണ്ണ കാച്ചി തേയ്ക്കുന്നതും ഇതു മുടിയില്‍ അരച്ചിടുന്നതുമെല്ലാം മുടിയ്ക്ക് ഗുണം നല്കുന്നു. തൊണ്ടയിലെ പ്രശ്നങ്ങള്‍ക്കും ഏറെ നല്ലതാണ് ബ്രഹ്മി. നിത്യവും ബ്രഹ്മി നീരെടുത്ത് രാവിലെ കല്‍ക്കണ്ടം അതില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ ശബ്ദത്തിനു നല്ലതാണ്. ഉറക്കം ലഭിക്കാനും വളരെ നല്ലതാണ് ബ്രഹ്മി.
ഇത് ചെടിച്ചട്ടിയിൽ നല്ല രീതിയിൽ വളരുന്ന ചെടിയാണ്. ഈർപ്പം ഇഷ്ടപെടുന്ന സസ്യമാണിത്. ഒരുപാട് സൂര്യപ്രകാശം അടിക്കുന്നിടത്തു വേണം വളർത്താൻ. ബ്രഹ്മിയുടെ തണ്ട് വെച്ചാണ് കിളിപ്പിക്കുന്നത്. ഒരുപാട് കെയറിങ് ആവശ്യമില്ലാത്ത ചെടിയാണ്. എപ്പോഴും ഹങ്കിങ് പ്ലാന്റ്സ് നടുമ്പോൾ ചകിരിച്ചോറ് കൂടുതൽ ഉപയോഗിക്കം.
ഭാരം കുറഞ്ഞിരിക്കുകയും ഈർപ്പം നിലനിൽക്കുകയും ചെയ്യും. ചാണകപ്പൊടി, ഗാർഡൻ സോയിൽ, ചകിരിച്ചോറ് എന്നിവ മിക്സ് ചെയ്ത മണ്ണിൽ നടുക. ഇതിന്റെ പൂവുകൾക്ക് വെള്ള നിറമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക