കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ് കേരളയിലേക്ക് താഴെ പറയുന്ന തസ്തികകളിൽ അവസരം. അപേക്ഷകൾ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന പോസ്റ്റ് ഉൾപ്പെടുത്തേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 28 ഫെബ്രുവരി 2024.
1. ന്യൂസ്/ഡിബേറ്റ് ആങ്കർ (2 Nos) : ജേർണലിസത്തിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവരും ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. മലയാളം നന്നായി സംസാരിക്കാൻ കഴിവുള്ളവരും ചർച്ചകൾ നടത്താൻ കഴിവുള്ളവരും ആയിരിക്കണം. പ്രവർത്തിപരിചയം ഇല്ലാത്തവർക്ക് ന്യൂസ് ആങ്കർ ട്രെയിനീ തസ്തികയിൽ അപേക്ഷിക്കാം. പ്രതിമാസ വേതനം 20,000+ രൂപയും, ട്രെയിനി തസ്തികയിൽ 10,000 രൂപയും ആയിരിക്കും.
2. വീഡിയോ എഡിറ്റർ (2 Nos) : തസ്തികയിൽ 2 ഒഴിവുൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക. അഡോബ് പ്രീമിയർ, ആഫ്റ്റർ എഫക്ട്, ഫോട്ടോഷോപ്പ് എന്നിവ അറിഞ്ഞിരിക്കണം. അപേക്ഷകർക്ക് ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രവർത്തിപരിചയം ഇല്ലാത്തവർക്ക് വീഡിയോ എഡിറ്റർ ട്രെയിനീ തസ്തികയിൽ അപേക്ഷിക്കാം. പ്രതിമാസ വേതനം 18,000+ രൂപയും, ട്രെയിനി തസ്തികയിൽ 10,000 രൂപയും ആയിരിക്കും.
3. മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് : മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിപരിചയമുള്ള മാർക്കറ്റിംങ് എക്സിക്യൂട്ടീവുകൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 20,000+ TA. കൂടാതെ വർക്കിനനുസരിച്ച് ഇൻസെന്റീവും ഉണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റർവ്യൂ തീയതിയും സമയവും അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9074154561 (WhatsApp/Call).
പ്രതികരിക്കാൻ ഇവിടെ എഴുതുക