ദുൽക്കർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് മാളവിക മോഹനൻ. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ സ്നേഹം പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു.
നിരവധി നല്ല ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ താരം ചിരപ്രതിഷ്ഠ നേടി. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ വിവാഹത്തിന് ലഹങ്കയിൽ അതി സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ ഗ്രേ നിറത്തിലുള്ള ലഹങ്കയിൽ അതിമനോഹരിയായാണ് താരം എത്തിയത്.
ഡിസൈൻഡ് പാവാടയോടൊപ്പം ബ്രാലെറ്റ് ടോപ്പ് ആണ് താരം ധരിച്ചിരിക്കുന്നത്. ലഹങ്കയുടെ ഷോൾ ഓവർകോട്ട് രൂപത്തിൽ ഡിസൈൻ കൂടി ചെയ്തതോടെ താരം കൂടുതൽ സുന്ദരിയായി. കല്ലുകളോട് കൂടിയ ഹെഡ് ചെയിനും കമ്മലും വളകളും അടങ്ങുന്ന സിമ്പിൾ ആക്സസറീസ് ആണ് താരം ചെയ്തിരിക്കുന്നത്.
‘കാണാൻ മാലാഖയെ പോലിരിക്കുന്നു’, ‘നാളുകൾ കഴിയും തോറും വലുതായി കൊണ്ടേയിരിക്കുന്നു’,’സുന്ദരിയായിരിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകിയിട്ടുള്ളത്.
https://www.instagram.com/p/C32UE6cMesF/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക