വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് കഴിക്കുന്ന ചോറിന്റെ അളവ് കുറച്ച് മറ്റ് ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തുന്നതാണ് ഉത്തമം. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം…
ഒന്ന്…
ചപ്പാത്തിയാണ് ഒന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും ഉത്തമമാണ്. അരിയാഹാരത്തില്‍ ഫൈബര്‍, ഫാറ്റ്, കലോറി എന്നിവ വളരെ കൂടുതലാണ്. അതിനാല്‍ ചോറിന് പകരം ഉച്ചയ്ക്ക് രണ്ടോ മൂന്നോ ചപ്പാത്തി കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്.
രണ്ട്…
രണ്ടാമതായി ഈ പട്ടികയിലുള്ളത് നമ്മുടെ സ്വന്തം. ചോറ് കഴിക്കാതെ പറ്റില്ല എന്നുള്ളവര്‍ക്ക് ചോറിന്റെ അളവ് കുറച്ചതിന് ശേഷം ചോറിനൊപ്പം ഒരു മുട്ട കഴിക്കു. ഉയർന്ന അളവിൽ പ്രോട്ടീനും അമിനോ ആസിഡും മുട്ടയിലുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.
മൂന്ന്…
മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ക്യാരറ്റ് ആണ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് ക്യാരറ്റ്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്…
അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബീറ്റ്റൂട്ട് ആണ്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ബീറ്റ്റൂട്ടിൽ ഉൾപ്പെടുന്നു. ബീറ്റ്റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.
അഞ്ച്…
ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നതും നല്ലതാണ്. ഫൈബറിനാല്‍ സമ്പുഷ്ടമാണ് ഓട്ട്സ്. ദഹനപ്രവര്‍ത്തനത്തെ ഫൈബര്‍ ഏറ്റവുമധികം സുഗമമാക്കുന്ന ഘടകമാണ്. കലോറി കുറവായ ഭക്ഷണമായതിനാല്‍ ഓട്സ് കഴിച്ചാൽ വണ്ണം കൂടുമെന്ന പേടി വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക