റമദാൻ നോമ്പ് തുറക്കാൻ പറ്റിയ നല്ല ഒരു മധുരപലഹാരമായാലോ? മലബാർ മേഖലകളിൽ മാത്രം കണ്ടിരുന്ന പലഹാരമാണ് ഉന്നക്കായ. മലബാർ വിഭവങ്ങളിൽ ഏറ്റവും സ്വാദിഷ്ടമായ വിഭവം എന്ന് തന്നെ പറയാം. മധുരം ഏറെ ഇഷ്ടപ്പെടുന്നവർ എന്തായാലും ഉന്നക്കായ രുചിച്ചു നോക്കിയിട്ടുണ്ടാകും. കഴിച്ച സമയത്ത് ഇതൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ എന്നു തോന്നിയിട്ടുണ്ടോ. എന്നാൽ ഇനി ഒട്ടും താമസിക്കണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉന്നക്കായ റെസിപ്പി പരിചയപ്പെടാം. ഈ റമദാൻ മാസത്തിൽ നോമ്പുതുറയ്ക്കായി തയ്യാറാക്കാം ഉന്നക്കായ.
ചേരുവകൾ
നേന്ത്രപ്പഴം – 3 എണ്ണം ഇടത്തരം പഴുത്തത്
തേങ്ങ ചിരകിയത് – 3/4 കപ്പ് ( മുക്കാൽ കപ്പ് )
നെയ്യ് – 1 ടേബിൾസ്പൂൺ
പഞ്ചസാര – 2 – 4 ടീസ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
പഞ്ചസാര – 2 – 4 ടീസ്പൂൺ
കശുവണ്ടി, കിസ്മിസ് – ആവശ്യത്തിന്
എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം മുറിച്ച് നന്നായി പുഴുങ്ങി എടുക്കുക, പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞ് നന്നായി ഉടച്ചെടുത്ത് കുഴച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വന്നാൽ നെയ്യ് ചേർത്ത് കൊടുക്കാം, അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് മൂപ്പിക്കുക, ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യാം. തയാറാക്കി വച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതില്‍ തയാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ഇത് ചൂടായി വന്ന എണ്ണയിൽ വറുത്തെടുത്താൽ ഉന്നക്കായ തയാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക