ഈ വര്‍ഷത്തെ വിശുദ്ധ റംസാന് ഇന്ന് മുതൽ ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യകാലമാണ് ഇത്. മനസ്സും ശരീരവും ശുദ്ധമാക്കുന്ന വ്രതശുദ്ധിയുടെ കാലമാണിത്. വിശ്വാസികൾ നോമ്പെടുത്തും പ്രാർഥനകളിൽ മുഴുകിയും പുണ്യമാസത്തിന്റെ വിശുദ്ധി ഉയർത്തുന്നു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്ക് റമദാനിൽ ഉപവാസം നിർബന്ധമുള്ള കാര്യമാണ്. വൈകുന്നേരം ലഘുഭക്ഷണം കഴിച്ച് കൊണ്ട് നോമ്പ് തുറക്കുന്ന ചടങ്ങാണ് ഇഫ്താർ.
നോമ്പ് കാലത്ത് സൂര്യോദയത്തിന് മുന്‍പ് സുബ്ഹി (പ്രഭാത) നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് മുതൽ വൈകീട്ട് മഗ്രിബ് (സന്ധ്യാ നമസ്കാരം) ന് ബാങ്ക് വിളിക്കുന്നത് വരെ വ്രതം അനുഷ്ഠിക്കുന്നു. സൂര്യാസ്തമയത്തിന് ശേഷമുള്ള ഇഫ്താറിന് ശേഷം മാത്രമാണ് ഒരാൾ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത്.
പകല്‍ മുഴുവന്‍ വ്രതം അനുഷ്ഠിച്ച ശേഷം സൂര്യാസ്തമയത്തിനുശേഷം, ഇഫ്താർ സമയത്ത്, ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നു. ഈന്തപ്പഴം കഴിച്ചതിന് ശേഷം മാത്രമേ മറ്റ് ഭക്ഷണ സാധനങ്ങള്‍ കഴിയ്ക്കുകയുള്ളൂ.
ഇസ്ലാം വിശ്വാസത്തില്‍ ഈന്തപ്പഴത്തിന് മതപരമായ പ്രാധാന്യം കൂടിയുണ്ട് ഈന്തപ്പഴം കഴിയ്ക്കുന്നതുകൊണ്ട് ആരോഗ്യപരമായും മതപരമായും ഉള്ള പ്രാധാന്യവും അത് എന്ത് ഫലമുണ്ടാക്കുമെന്നും അറിയാം.
ഇസ്ലാമിക വിശ്വാസമനുസരിച്ച്, ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത് ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. പ്രവാചകനായ മുഹമ്മദ് നബിയ്ക്ക് ഈത്തപ്പഴം ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കാറുണ്ടായിരുന്നുവെന്നുമാണ് വിശ്വാസം.
ഇസ്ലാം വിശ്വാസികള്‍ നബിയുടെ പാത പിന്തുടര്ന്നാണ് ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത്. ഒരു ദിവസത്തെ വ്രതം അവസാനിപ്പിക്കുമ്പോള്‍ ഈന്തപ്പഴം കഴിച്ചതിന് ശേഷം മാത്രമേ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുകയുള്ളൂ.
ദിവസം മുഴുവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കുന്ന സാഹചര്യത്തില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് മാത്രമല്ല, ഈന്തപ്പഴം ശരീരത്തിന് പല പോഷകഗുണങ്ങളും നൽകുന്നു. അതിനാല്‍, ഈന്തപ്പഴം കഴിക്കുന്നത് നോമ്പ് തുറക്കുന്നതിനുള്ള മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക