ഇസ്ലാമിക മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാന് നോമ്പ്. ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന് മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
റമദാന് നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണങ്ങളും പാനീയങ്ങളും അതോടൊപ്പം ദുഷ് പ്രവൃത്തികളും ഉപേക്ഷിക്കുകയാണ് വ്രതാനുഷ്ഠാനം കൊണ്ട് ഉദ്ദേശിക്കുന്നത്.ആത്മാവിനെ ശുദ്ധീകരിക്കുക എന്നതാണ് റമദാന് നോമ്പിന്റെ ലക്ഷ്യം.
30 ദിവസം തുടരുന്ന വ്രതാനുഷ്ഠാനത്തിലേക്ക് പോകുമ്പോള്‍ ഭക്ഷണ ക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച് കനത്ത ചൂട് കൂടുന്ന സാഹചര്യത്തിൽ.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍: വ്രതം അനുഷ്ഠിക്കുന്നവര്‍ പകല്‍ സമയത്ത് വെള്ളം കുടിക്കാറില്ല. ഇത്തവണ അമിത ചൂടും ദാഹവും അനുഭവപ്പെടുന്ന മാര്‍ച്ചിലാണ് നോമ്പ് എത്തിയത്. അതുകൊണ്ട് വ്രതം അനുഷ്ഠിക്കുന്നവരുടെ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെട്ടു കൊണ്ടിരിക്കും.
അത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ സൂര്യാസ്തമയത്തിന് മുമ്പും സൂര്യോദയത്തിന് ശേഷവും ധാരാളം വെള്ളം കുടിക്കണം. ആരോഗ്യവാനായ ഒരാള്‍ രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കേണ്ടതുണ്ട്. മാത്രമല്ല വെള്ളം ധാരാളം കുടിക്കുന്നതിനൊപ്പം ചായ, കോഫി എന്നിവ ഒഴിവാക്കുന്നതാണ് അത്യുത്തമം.
ശരീരത്തിലേക്ക് കൂടുതല്‍ ജലാംശം നല്കുന്ന പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. കടുത്ത ചൂടില്‍ നിന്നും വെയിലില്‍ നിന്നും വിട്ടുനില്‍ക്കുന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായകരമാകും.
അത്താഴം പ്രോട്ടീന്‍ റിച്ചാക്കുക: സൂര്യോദയത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നവര്‍ ധാരാളം പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. നട്സും സീഡ്സുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
സൂര്യോദയത്തിന് മുമ്പ് ചോറ്, ചപ്പാത്തി, ദോശ എന്നിവ കഴിക്കുന്നവര്‍ നട്സും സീഡ്സുമെല്ലാം അതിന് അര മണിക്കൂര്‍ മുമ്പ് കഴിക്കാന്‍ ശ്രമിക്കുക. ഇത്തരത്തിലുള്ള ഭക്ഷണ രീതി തുടര്‍ന്നാല്‍ അത് വ്രതാനുഷ്ഠാന കാലം മുഴുവന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം പകരും.
ഉപ്പിന്റെ അളവ് കുറയ്ക്കണം: റമദാന് സമയത്ത് കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാകും. മാത്രമല്ല ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് കുറയ്ക്കണം. ഇത് പകല്‍ സമയത്തെ അമിത ദാഹം ഒഴിവാക്കാന്‍ സഹായകരമാകും.
യോഗര്‍ട്ട് കൂടുതലായി ഉള്‍പ്പെടുത്തുക: പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനൊപ്പം ഭക്ഷണത്തില്‍ യോഗര്‍ട്ട് അല്ലങ്കിൽ തൈര് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. തൈരിന്റെ ഉപയോഗം ആമാശയത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക